scorecardresearch

തിരുവനന്തപുരത്ത് വിദ്യാര്‍ഥിയെ വാഹനം ഇടിപ്പിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍

ഓഗസ്റ്റ് 30-ാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം

ഓഗസ്റ്റ് 30-ാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CBI Court | Arrest | Income Tax

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. ഒളിവിലായിരുന്ന പ്രിയരഞ്ജനെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് തിരുവനന്തപുരം റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

Advertisment

ഓഗസ്റ്റ് 30-ാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പൂവച്ചല്‍ പുളിങ്കോട് സ്വദേശി ആദിശേഖരനാണ് കൊല്ലപ്പെട്ട്. പുളിങ്കോട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ആദിശേഖറിന്റെ ബന്ധുവായ പ്രിയരഞ്ജന്‍ ഓടിച്ച കാറിടിച്ചതും മരണപ്പെട്ടതും.

ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്നു ആദിശേഖര്‍ കളി കഴിഞ്ഞ മടങ്ങവെയാണ് സംഭവം. സൈക്കിളില്‍ ആദിശേഖര്‍ കയറിയതിന് പിന്നാലെയാണ് പിന്നില്‍ നിന്ന് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. പെട്ടെന്ന് കാറെത്തിയതിനാല്‍ ആദിശേഖറിന് ഒഴിഞ്ഞ് മാറാന്‍ സാധിച്ചിരുന്നില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.

സംഭവ സ്ഥലത്ത് വച്ച് തന്നെ ആദിശേഖര്‍ മരണപ്പെട്ടിരുന്നു. കുട്ടിയോട് പ്രിയരഞ്ജന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്നാണ് ആരോപണം. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ച പ്രിയരഞ്ജനെ കുട്ടി ചോദ്യം ചെയ്തിരുന്നു. ഇതാണ് പ്രിയരഞ്ജന്റെ വൈരാഗ്യത്തിന് പിന്നിലെ കാരണമെന്നാണ് നിഗമനം.

Advertisment
Arrest Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: