/indian-express-malayalam/media/media_files/uploads/2018/06/sudesh-kumar.jpg)
കൊ​ച്ചി: പൊ​ലീ​സ് ഡ്രൈ​വ​റായ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​ എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്‌നി​ഗ്‌ധ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്‌ച രാ​വി​ലെ സ്‌നി​ഗ്‌ധ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി​ജ​യ് ഭാ​നു​വു​മാ​യി കൂ​ടി​ക്കാ​ഴ്‌ച ന​ട​ത്തി. ഇ​ന്നു ത​ന്നെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.
ഗ​വാ​സ്‌ക​റി​ന്‍റെ പെ​രു​മാ​റ്റം മോ​ശ​മാ​ണെ​ന്ന് അ​ച്‌ഛ​നോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​ത് അ​ച്‌ഛ​ൻ ചോ​ദ്യം ചെയ്‌ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ഗ​വാ​സ്‌ക​റി​ന്‍റെ പ​രാ​തി​ക്കു പി​ന്നെ​ലെ​ന്നും സ്‌നിഗ്‌ധ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞു. ജൂ​ണ്‍ 11നാണ് ​ഗ​വാ​സ്‌കറു​ടെ പെ​രു​മാ​റ്റം മോ​ശ​മാ​ണെ​ന്ന് അ​ച്‌ഛ​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ജോ​ലി​ക്കു ​വ​ര​രു​തെ​ന്ന് നി​ർദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജൂ​ണ്‍ 13ന് ​ഗ​വാസ്‌ക​ർ വീ​ണ്ടും വ​ന്നു. സം​ഭ​വ​ദി​വ​സം പ്ര​ഭാ​ത ന​ട​ത്ത​ത്തി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ത​ന്‍റെ കൈയ്‌ക്കു ​ക​യ​റി ഗ​വാസ്‌ക​ർ പി​ടി​ച്ചു​വെ​ന്നും പി​ന്നി​ട് കാ​ർ ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്‌നി​ഗ്‌ധ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.
നിലവിൽ ഗവാസ്‌കറിന്റേയും സ്‌നിഗ്‌ധയുടേയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. നേരത്തെ,​ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിന്നു,​ സ്ത്രീത്വത്തെ അപമാനിക്കൽ,​ അസഭ്യം പറയൽ എന്നീ കുറ്റങ്ങളാണ് ഗവാസ്‌കറിനെതിരെ ചുമത്തിയിരിക്കുന്നത്.
സു​ധേ​ഷി​ന്‍റെ മ​ക​ൾ സ്‌നിഗ്‌ധ മ​ർദ്ദി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗ​വാസ്‌ക​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കനകക്കുന്നിൽ പ്രഭാത നടത്തം കഴിഞ്ഞെത്തിയ, സ്‌നിഗ്‌ധ പാർക്കിലെ പൊതുപാർക്കിങ് സ്ഥലത്തു വച്ച് മർദ്ദിച്ചെന്നും തലയ്‌ക്ക് പിന്നിലിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ഗവാസ്‌കർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.