കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വീട്ടില്‍ പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചൊവ്വാഴ്ച രാവിലെ 11 ന് കോന്തുരുത്തി സെന്റ്.ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ സംസ്‌കരിക്കും.

Read Here: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരിയുടെ സംസ്കാരം ഇന്ന്

പരേതയായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വിദേശത്തെയും ഇന്ത്യയിലെയും പഠനത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അനിത. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. അതിനു ശേഷം വിദഗ്ധ ചികിത്സകള്‍ക്ക് വിധേയയായി.

മലയാള സിനിമയെ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നടാൻ കാരണക്കാരായ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയാണ് അനിത തച്ചങ്കരി. മൃഗസ്‌നേഹിയായ അനിത തെരുവ് നായക്കളുടെ പുനരധിവാസത്തിനായി നിര്‍ണായക ഇടപെല്‍ നടത്തിയിട്ടുണ്ട്. കാര്‍ഷിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോ സംഗീതത്തിൽ ഉന്നത ഗ്രേഡോടെ പാസായി.

മക്കളായ മേഘയും കാവ്യയും അടുത്തിയെടാണ് വിവാഹിതരായത്. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ. മക്കളും മരുമക്കളും ബെംഗളൂരുവിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.