കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറിന്റെ സഹതടവുകാരനായിരുന്ന ജിൻസന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. സുനിൽ കുമാറിന്റെ സഹതടവുകാരനായിരുന്നു ജിൻസൻ. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് സുനിൽ ജിൻസനോട് പറഞ്ഞിരുന്നു.

ജിൻസന്റെ മൊഴി രേഖപ്പെടുത്തിയതിലൂടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന. രണ്ട് മണിക്കൂറോളമാണ് ജിന്‍സനെ ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് പൾസർ സുനി തന്നോട് എല്ലാം തുറന്നു പറഞ്ഞുവെന്നാണ് ജിൻസൻ പറയുന്നത്. സൗഹൃദത്തിന്റെ പുറത്താണ് ഇക്കാര്യം ചോദിച്ചതെന്നും അപ്പോഴാണ് സുനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നുമാണ് ജിൻസൻ വ്യക്തമാക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ള വരെ കുറിച്ച് സുനി തന്നോട് വെളിപ്പെടുത്തിയെന്നും ജിൻസൻ. സുനി തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളോട് പറയാൻ തയ്യാറല്ലെന്ന് ജിൻസൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ