തൊടുപുഴ: നാനൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുളള നടി തൊടുപുഴ വാസന്തി അന്തരിച്ചു. ഗുരുതര രോഗങ്ങളാല്‍ ചികിത്സയിരിക്കെ പുലര്‍ച്ചെ നാലിന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.
ഏറെ വര്‍ഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹം മൂർച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ വലതുകാല്‍ മുറിച്ചു കളഞ്ഞതിനു പുറമേ തൊണ്ടയില്‍ അർബുദമുള്‍പ്പെടെയുളള ഗുരുതര രോഗങ്ങളും പിടിപെട്ടിരുന്നു. നാല്‍പതു വര്‍ഷത്തിനിടെ നാനൂറ്റമ്പതോളം സിനിമകളില്‍ കഥാപാത്രങ്ങളായിട്ടുളള വാസന്തിയുടെ ഒടുവിലത്തെ മോഹം രോഗം മൂലം 2010ല്‍ നിര്‍ത്തേണ്ടിവന്ന അഭിനയം തുടരണമെന്നതായിരുന്നു.