മോൻസൻ കേസ്: നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു

മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇവരെയും ചോദ്യം ചെയ്തത്

Monson, Monson Mavunkal, Sruthi Lakshmi, ED, Highcourt, മോൺസൺ, മോൻസൺ, ഇഡി, Kerala News, Malayalam News, Latest Malyalam News, Malayalam Latest News, മലയാളം വാർത്ത, IE Malayalam
ഫൊട്ടോ: ഫെയ്‌സ്ബുക്ക്

കൊച്ചി: നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. പുരാവസ്‌തു തട്ടിപ്പ് കേസിൽ ജയിലിലുള്ള മോൻസൻ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ എന്നാണ് വിവരം. ഇവർ മോൻസന്റെ വീട്ടിൽ നടന്ന ആഘോഷപരിപാടിയിൽ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇവരെയും ചോദ്യം ചെയ്തത്. മോൻസനെതിരെ പരാതി നൽകിയ ആളുകളെ ഉൾപ്പടെ ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട് എന്നാണ് വിവരം. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.

നേരത്തെ മോൻസൻ മുടികൊഴിച്ചിലിന് ചികിത്സ നടത്തിയതായി ശ്രുതി വെളിപ്പെടുത്തിയിരുന്നു. ഇതിനുപുറമെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ എന്നാണ് വിവരം.

Also Read: സിൽവർലൈൻ കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതി: മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress sruthi lakshmi questioned by ed on monson mavunkal case

The moderation of comments is automated and not cleared manually by malayalam.indianexpress.com