Latest News

നടി ശ്രീലക്ഷ്മി അന്തരിച്ചു

രജനി എന്ന പേരിലായിരുന്നു ശ്രീലക്ഷ്മി അറിയപ്പെട്ടത്

Sreelakshmi, Sreelakshmi films, Sreelakshmi serials, ശ്രീലക്ഷ്മി

തലശ്ശേരി: സിനിമ- സീരിയല്‍ താരം ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീലക്ഷ്മി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച ശ്രീലക്ഷ്മി തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡും ശ്രീലക്ഷ്മി സ്വന്തമാക്കി.

ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എ.വി.എച്ച്.എസ്.എസ്. കുറിച്ചി). സംസ്കാരം ചൊവ്വാഴ്ച മൂന്നു മണിക്ക്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress sreelakshmi passes away

Next Story
ഐജിയുമായി നേരിട്ട് ഇടപാട് നടത്തി; അവകാശവാദവുമായി മോന്‍സണ്‍; വീഡിയോMonson Mavnkal, Fake Antique Scam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express