തൃശൂര്‍: സിപിഎം ബ്രാഞ്ച് കുടുംബസംഗമ വേദിയില്‍ തൊട്ടുതൊഴുത് നടി നവ്യ നായര്‍. സിപിഎം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് നവ്യ വേദി തൊട്ടുതൊഴുതത്. കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നവ്യ നായര്‍ പറഞ്ഞു.

കമ്യൂണിസത്തെ കുറിച്ചും മാര്‍ക്‌സിസത്തെ കുറിച്ചും കൂടുതല്‍ പറയാന്‍ അറിയില്ലെങ്കിലും ചുവപ്പ് കൊടി തനിക്കൊരു ആവേശമാണെന്ന് നവ്യ നായര്‍ പറഞ്ഞു. സാധാരണ എല്ലാ സ്റ്റേജിലും കയറുമ്പോള്‍ വേദി തൊട്ടുതൊഴുതാണ് ഞാന്‍ കയറാറുള്ളത്. പക്ഷേ, ഞാന്‍ ഇവിടെ അത് ചെയ്തില്ല. അതുകൊണ്ട് ഇപ്പോള്‍ ചെയ്യുകയാണെന്ന് പറഞ്ഞ് നവ്യ നായര്‍ വേദിയില്‍ തൊട്ടുതൊഴുതു.

Read Also: ആ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിജയം: പി.വി.സിന്ധു

വീടും കിടപ്പാടവും നഷ്ടപ്പെടുത്തിയുള്ള പാര്‍ട്ടി പ്രവര്‍ത്തനമാണ് സിപിഎം എന്ന് പറയുമ്പോള്‍ ഓര്‍മ വരുന്നത്. ആ പാര്‍ട്ടി ഒരിക്കലും മരിക്കരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. നന്മയ്ക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും കഷ്ടപ്പെടുന്നവന്റെ വേദന യഥാര്‍ഥമായി മനസിലാക്കിയിരുന്ന കാലം എന്നുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്നും നവ്യ പറഞ്ഞു. പ്രസംഗശേഷം ലാൽസലാം പറഞ്ഞാണ് നവ്യ വേദി വിട്ടത്.

വേദിയിൽ നിന്ന് പ്രസംഗത്തിന് ശേഷം സീറ്റിൽ പോയി ഇരുന്ന നവ്യയോട് പാട്ട് പാടണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. ആദ്യം കുറച്ച് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും നവ്യ വേദിയിലേക്ക് വീണ്ടുമെത്തി. തുടർന്ന് വയലാറിന്റെ ‘അശ്വമേധം’ എന്ന കവിത നവ്യ നായർ ആലപിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.