കൊ​ച്ചി: ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യാ​യ ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​ത് അ​ശ്ര​ദ്ധ​മൂ​ല​മാ​ണെ​ന്ന് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. ത​നി​ക്ക് നി​യ​മ​ത്തേ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​യി​രു​ന്നു. ഇ​നി ഇ​ത്ത​രം​കാ​ര്യ​ങ്ങ​ളിൽ ശ്ര​ദ്ധി​ച്ചു​മാ​ത്ര​മേ പ​രാ​മ​ർ​ശം ന​ട​ത്തു​ക​യു​ള്ളു. ന​ടി​യോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രാ​യ കേ​സ് നേ​രി​ടു​മെ​ന്നും അ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ആക്രമണത്തിന് ഇരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിനു അജു വര്‍ഗീസിനെതിരെ കളമശേരി പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിലാണു നടിയുടെ പേര് അജു പരാമർശിച്ചത്. ഇതിൽ പിന്നീട് അജു വർഗീസ് മാപ്പ് ചോദിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേരു വെളിപ്പെടുത്തുകയും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനു നടന്മാർക്കെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പരാതി നൽകിയിരുന്നു. നടന്മാരായ ദിലീപ്, സലിംകുമാർ, അജു വർഗീസ്, നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നായിരുന്നു ഡിജിപിക്കു നൽകിയ പരാതിയിലെ ആവശ്യം.

നേരത്തെ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ നടൻ ദിലീപിനു പിന്തുണയുമായാണ് അജു വർഗീസ് രംഗത്തെത്തിയത്. ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളുടെ നീക്കം കാണുമ്പോൾ അത്ഭുതം തോന്നുന്നെന്ന് അജു പറഞ്ഞിരുന്നു. ഇത് അനീതിയാണ്. കേസിൽ നീതി നടപ്പാകണം. എന്നാൽ അതൊരിക്കലും നിരപരാധിയായ വ്യക്തിയുടെ പ്രതിച്ഛായ തകർത്താകരുതെന്നും അജു അഭിപ്രായപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ