കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മംമ്ത മോഹൻദാസ്. നാലു ചുമരുകൾക്കുളളിൽ പറഞ്ഞ് തീർക്കാവുന്നതാണ് ഇങ്ങനെയൊക്കയായി തീർന്നതെന്ന് മംമ്ത മനോരമ ന്യൂസിനോട് പറഞ്ഞു. ഇപ്പോഴത്തെ സംഭവങ്ങൾ സിനിമാ മേഖലയ്ക്ക് നാണക്കേടുണ്ടാക്കി. സിനിമയെ ഇത് ദോഷകരമായി ബാധിക്കുമെന്നും . വിമൻ ഇൻ സിനിമ കളക്ടീവ് സംഘടന തുടങ്ങിയത് അത് ആവശ്യമുളളവരാണ്. എനിക്കതിൽ അംഗത്വമില്ലെന്നും ഒരു അസോസിയേഷനും താൻ എതിരല്ലെന്നും മംമ്ത പറഞ്ഞു.

ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടൻ ജയറാം പറഞ്ഞിരുന്നു. മറ്റാരെക്കാളും അടുപ്പം ദിലീപുമായി ഉണ്ടായിരുന്നു. 33 വര്‍ഷംമുമ്പ് കലാഭവന്റെ മുന്നില്‍നിന്ന് തുടങ്ങിയ ബന്ധമാണ് ദിലീപുമായുള്ളത്. ‘നമസ്കാരം, എന്റെ പേര് ഗോപാലകൃഷ്ണൻ, ഞാൻ ചേട്ടന്റെ വലിയ ആരാധകനാണ്’ അന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ദിലീപിന്റെ ഓരോ വളർച്ചയും ദൂരെ മാറി നിന്ന് നോക്കിക്കണ്ടിരുന്നു. വല്ലാതെ വേദനിപ്പിച്ച സംഭവമാണിത്. എനിക്ക് കടുത്ത വിഷമമുണ്ട്. ‘അമ്മ’യില്‍ നേതൃമാറ്റം വേണോയെന്ന് എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കുമെന്നും ജയറാം പറഞ്ഞു.

Read More : ‘ദിലീപിനെ കുറിച്ച് ഇങ്ങനെ കരുതിയില്ല, ഞാന്‍ മരവിച്ച അവസ്ഥയില്‍’: പ്രതികരണവുമായി ലാല്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ