കോട്ടയം: സിനിമാ മേഖലയിലെ വനിതാ സംഘടനയായ വുമൺ ഇൻ സിനിമാ കളക്ടീവിനെതിരെ നടി ലക്ഷ്മി പ്രിയ. സിനിമയിലെ ഭൂരിഭാഗം സ്ത്രീകളോടും ആലോചിക്കാതെയാണ് സംഘടന രൂപീകരിച്ചത്. സംഘടനയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. ഇരുപതോളം പേർ മാത്രമാണ് സംഘടനയിലുളളത്. സംഘടനയുടെ ചില നിലപാടുകളോട് വിയോജിപ്പുണ്ട്. ഈ സംഘടനയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം നടിമാരും. മാധ്യമങ്ങളിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും സംഘടന പറയുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് വനിതകൾക്ക് മാത്രമായി ഒരു സംഘടന രൂപീകരിച്ചത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സെന്റ്, റീമ കല്ലിങ്കല്‍, പാര്‍വ്വതി, അഞ്ജലി അടക്കമുള്ളവരായിരുന്നു സംഘടനയുടെ നേതൃനിരയില്‍ ഉള്ളത്. സ്ത്രീപ്രശ്‌നങ്ങള്‍ക്ക് പ്രാഥമിക പരിഗണന നല്‍കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും അവ ചര്‍ച്ച ചെയ്യുന്നതിനുമാണ് സംഘടന രൂപീകരിച്ചതെന്നായിരുന്നു നേതൃത്വം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ