scorecardresearch
Latest News

‘ചലച്ചിത്ര നടിയെ ആക്രമിച്ചത് മൂന്ന് പേര്‍, തങ്ങള്‍ കാറിലുണ്ടായിരുന്നില്ല’: പ്രതികള്‍

കളമശേരിയിൽ നിന്നും വാഹനത്തിൽ കയറിയ തങ്ങൾ പാലാരിവട്ടത്ത് ഇറങ്ങിയെന്നും ഇതിനു ശേഷമാണ് നടിക്കെതിരെ ആക്രമണം ഉണ്ടായതെന്നും പിടിയിലായ പ്രതികള്‍

‘ചലച്ചിത്ര നടിയെ ആക്രമിച്ചത് മൂന്ന് പേര്‍, തങ്ങള്‍ കാറിലുണ്ടായിരുന്നില്ല’: പ്രതികള്‍

കൊച്ചി: ചലച്ചിത്ര നടി ആക്രമിക്കപ്പെടുമ്പോൾ വാഹനത്തിൽ തങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പിടിയിലായ വടിവാൾ സലീമും പ്രദീപും മൊഴി നൽകി. പൾസർ സുനി, വിജേഷ്, മണികണ്ഠൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നും അറസ്റ്റിലായവര്‍ പൈലീസിനോട് പറഞ്ഞു. കളമശേരിയിൽ നിന്നും വാഹനത്തിൽ കയറിയ തങ്ങൾ പാലാരിവട്ടത്ത് ഇറങ്ങിയെന്നും ഇതിനു ശേഷമാണ് നടിക്കെതിരെ ആക്രമണം ഉണ്ടായതെന്നും ഇരുവരും നൽകിയ മൊഴിയിൽ വ്യക്തമാക്കി.

മുഖ്യപ്രതി പൾസർ സുനിയ്ക്കും കൂട്ടാളികൾക്കുമായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സുനി പിടിയിലായാൽ മാത്രമേ സംഭവത്തിന് പിന്നിലെ ഗൂഢലക്ഷ്യങ്ങളെന്തെന്ന് പുറത്തുവരൂ. ഇതിനാൽ, വ്യാപക അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതേ കേസിൽ സുനിക്കൊപ്പം പിടിയിലായ കൂട്ടുപ്രതികളെ ചോദ്യം ചെയ്ത് ഇയാളുടെ ഒളിസങ്കേതമേതെന്ന് കണ്ടെത്താനുള്ള നീക്കവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. സുനിയുടെ അടുത്ത സുഹൃത്തുക്കളുടെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നതായാണ് വിവരം.

തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നത്. സംഭവശേഷം രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികൾ കടന്നുകളഞ്ഞത്. ഇതിൽ, സുനിയും കൂട്ടാളികളും ആലപ്പുഴ കക്കാഴത്ത് എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, പൊലീസ് എത്തുന്നതിന് മുന്പ് സുനി രക്ഷപ്പെട്ടു കളഞ്ഞു.

അതേസമയം, സുനിക്കും കൂട്ടാളികൾക്കും രക്ഷപ്പെടാൻ സഹായം നൽകിയ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നാണ് അറിയുന്നത്. കക്കാട് സുനിയുമായി ബന്ധമുള്ള യുവാവിൽ നിന്നു പണം വാങ്ങിയാണ് പ്രതികൾ തെക്കൻ ജില്ലകളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുക എന്നാണ് പൊലീസിന്റെ നിഗമനം. ഇതിനിടെ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress kidnapping new revealings