scorecardresearch

വിമാനത്തിൽ നടിയോട് അപമര്യാദമായി പെരുമാറി; പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി

നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലിസ് നിര്‍ദേശിച്ചിരുന്നു

നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലിസ് നിര്‍ദേശിച്ചിരുന്നു

author-image
WebDesk
New Update
Divya Prabha | Actress Divya Prabha

നടി ദിവ്യപ്രഭയോട് മുംബൈ വിമാനത്തിൽ അപമര്യാദമായി പെരുമാറിയ സംഭവത്തിൽ പ്രതി തൃശൂർ സ്വദേശി ആന്റോ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്ന് ആന്റോ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി.

Advertisment

വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്നും ഹർജിയിൽ പറയുന്നു. ആ സമയത്ത് യുവനടിക്ക് പരാതി ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് വിമാനം മുംബൈ വിമാനത്താവളത്തിൽ കിടക്കുമ്പോൾ ആരോപിക്കപ്പെടുന്ന സംഭവത്തിൽ കേരള പൊലിസ് അല്ല കേസ് എടുക്കേണ്ടത്. നടിക്ക് പരാതി ഉണ്ടെങ്കിൽ മുംബൈ പൊലിസിനെയാണ് സമീപിക്കേണ്ടത്.

നെടുമ്പാശ്ശേരി പൊലിസ് ഇപ്പോൾ നടത്തുന്ന അന്വേഷണം അധികാര ദുർവിനിയോഗം ആണെന്നും അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്യലഹരിയിൽ സഹയാത്രികൻ മോശയായി പെരുമാറിയെന്നാണ് ദിവ്യപ്രഭയുടെ പരാതി. അതേസമയം, പ്രതിയായ ആന്റോ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ.

Advertisment

നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലിസ് നിര്‍ദേശിച്ചിരുന്നു. വിമാനത്തിൽ വച്ച് പരാതിപ്പെട്ടെങ്കിലും സീറ്റ് മാറ്റി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയർപോർട്ടിൽ എത്തിയ ശേഷം പൊലിസിന് പരാതി നൽകാൻ നിർദ്ദേശിച്ചുവെന്നും നടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ദിവ്യപ്രഭ ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും താരം ആവശ്യപ്പെട്ടു.

Flight Kerala News Air India Malayalam Actress Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: