കൊച്ചി: തട്ടിക്കൊണ്ടു പോയി ആക്രമണത്തിനിരയായ നടി ഇന്ന് മാധ്യമങ്ങളെ കാണില്ല. പ്രതികളുടെ തിരിച്ചറിയൽ പരേഡ് കഴിയുന്നത് വരെ മാധ്യമങ്ങളെ കാണരുതെന്ന പൊലീസ് നിർദേശപ്രകാരമാണ് പിന്മാറിയത്. നടി അഭിനയിക്കുന്ന പുതിയ ചിത്രം ആദത്തിന്റെ ലൊക്കേഷനിലാണ് മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്.

അതേസമയം, ഇന്നോ നാളെയോ തിരിച്ചറിയൽ പരേഡ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനാലാണ് നടി മാധ്യമങ്ങളെ കാണുന്നതിൽ നിന്നും പിന്മാറണമെന്ന നിർദ്ദേശം പൊലീസ് നൽകിയിരിക്കുന്നത്. എന്നാൽ അഭിനയരംഗത്തേക്ക് നടി ധൈര്യപൂർവം തിരിച്ചുവരുന്നതിനെ അഭിനന്ദിക്കുകയാണ് ജനങ്ങൾ. ഫെയ്സ്ബുക്കിൽ  നടിയെ പിന്തുണച്ച് നടൻ പൃഥ്വിരാജ് പോസ്റ്റിട്ടിരുന്നു.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ പൂജ ഇന്ന് ഫോർട്ട് കൊച്ചിയിൽ നടക്കും.  സ്റ്റാൻലി സി.എസ്, ജോസ് സൈമൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജിനു എബ്രഹാമാണ് സംവിധാനം ചെയ്യുന്നത്. സിനിമയിൽ നരേൻ, രാഹുൽ മാധവ്, സിദ്ദിഖ് തുടങ്ങി താരനിര അണിനിരക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ