നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സർക്കാരിന്റെയും ഹർജി തള്ളി

വിചാരണക്കോടതി ജഡ്‌ജിക്കെതിരെ ഇരയും പ്രോസിക്യൂഷനും പരാതി ഉന്നയിച്ചിരുന്നു

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിലവിലുള്ള ജഡ്‌ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാനായിട്ടില്ലെന്ന് കോടതി. അപ്പീൽ പോകാൻ ഒരാഴ്‌ചത്തേക്ക് വിചാരണ നടപടികളിൽ സ്റ്റേ വേണമെന്ന സർക്കാർ ആവശ്യം ഹെെക്കോടതി നിരസിച്ചു.

വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും നടിയും സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

കേസിന്റെ വിചാരണ തിങ്കളാഴ്‌ച മുതൽ തുടരും. വിചാരണക്കോടതി മാറ്റണമെന്ന ഹർജി ലഭിച്ച സാഹചര്യത്തിൽ താൽക്കാലികമായി കേസിന്റെ വിചാരണ നിർത്തിവയ്‌ക്കാൻ ഹെെക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഹർജിയിൽ തീർപ്പാകുംവരെ വിചാരണ നടപടികൾ തുടരരുതെന്നായിരുന്നു നിർദേശം. ഹർജി തീർപ്പാക്കിയ സാഹചര്യത്തിൽ വിചാരണക്കോടതിക്ക് തുടർ നടപടികളുമായി മുന്നോട്ടുപോകാം. പ്രോസിക്യൂഷനും ജഡ്‌ജിയും ഒരുമിച്ചുപോയാൽ മാത്രമേ നീതി നടപ്പാകൂവെന്ന് കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷനും കോടതിയും ഒരുമിച്ചു പോകുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പരാമർശിച്ചു. വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും നടിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കോടതി മാറ്റാൻ സർക്കാരും ഇരയും പറയുന്ന കാരണങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

Read Also: പ്രതിരോധത്തില്‍ ‘എതിരില്ലാതെ’ തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഒരുക്കുന്നത് മൂന്നു ലക്ഷം ലിറ്റര്‍ സാനിറ്റെസര്‍, 10 ലക്ഷം മാസ്‌ക്

വിചാരണക്കോടതി ജഡ്‌ജിക്കെതിരെ ഇരയും പ്രോസിക്യൂഷനും പരാതി ഉന്നയിച്ചിരുന്നു. ജഡ്‌ജി പ്രതിക്ക് അനുകൂലമാണെന്ന് പറയാൻ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ നടിയോട് ആരാഞ്ഞിരുന്നു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികൾ ഉണ്ടായപ്പോൾ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു. എല്ലാത്തിനും എതിർപ്പ് രേഖപ്പെടുത്തേണ്ടെന്ന് തോന്നിയെന്നും എന്നാൽ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകൻ ബോധിപ്പിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attacked case transfer high court

Next Story
തെളിവില്ല, ആരോപണങ്ങൾ വ്യാജം; ജാമ്യഹർജിയുമായി ശിവശങ്കർ ഹൈക്കോടതിയിൽsivasankar, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com