ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന സർക്കാർ ഹർജിക്കെതിരെ പ്രതി ദിലീപ് സുപ്രീം കോടതിയിൽ. തന്റെ വാദം കേൾക്കാതെ സർക്കാരിന്റെ ഹർജിയിൽ വിധി പറയരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് തടസ ഹർജി ഫയൽ ചെയ്തു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ വിചാരണ കോടതി ജഡ്‌ജിയെ മാറ്റരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

കേസിൽ വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സംസ്ഥാന സർക്കാരിന്റെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സമീപിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്ന് വിചാരണക്കോടതി നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.

Read Also: പൊന്നുംവിലയുള്ള ഇന്നിങ്‌സ്, കിടിലൻ ക്യാച്ച്; ടി 20 ടീമിൽ സഞ്ജു തുടരും

നിലവിലുള്ള ജഡ്‌ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാനായിട്ടില്ലെന്നു പറഞ്ഞാണ് നേരത്തെ സർക്കാരും ആക്രമിക്കപ്പെട്ട നടിയും നൽകിയ ഹർജി ഹെെക്കോടതി തള്ളിയത്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ഇരയെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കോടതി മാറ്റാൻ സർക്കാരും ഇരയും പറയുന്ന കാരണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെെക്കോടതി നേരത്തെ ഹർജി തള്ളിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.