അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യമൊഴി നല്‍കി. കാലടി മജിസ്‌ട്രേറ്റ് കോടതിയാണ് അവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ദിലീപ് നല്‍കിയ ജാമ്യാപേക്ഷയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുനില്‍കുമാറിന്റെ അമ്മയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്.

തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞെന്ന് ശോഭന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കുക ലക്ഷ്യമിട്ടാണ് അന്വേഷണസംഘം ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്.

ശോഭന ജയിലിലെത്തി മൂന്നു തവണ പള്‍സര്‍ സുനിയെ കണ്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ സുനി അമ്മയോട് പങ്കുവെച്ചിട്ടുണ്ടാകുമെന്നും പൊലീസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ശോഭനയുടെ രഹസ്യമൊഴി ഏറെ നിര്‍ണായകമായേക്കും.

അതേസയം ദിലീപ് നല്‍കിയ ജാമ്യാപേക്ഷയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ചു​മ​ത്തി ത​ന്നെ അ​നാ​വ​ശ്യ​മാ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​​പ്പെ​ട്ട്​​ ദി​ലീ​പ്​ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ നി​ല​പാ​ട​റി​യാ​ൻ വ്യാ​ഴാ​ഴ്​​ച​​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. 11-ാം പ്ര​തി​യാ​ക്കി ചേ​ർ​ക്ക​പ്പെ​ട്ട ദി​ലീ​പി​നെ ജൂ​ലൈ 10നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 15നാണ് ​അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ജാ​മ്യ​ഹ​ര​ജി ത​ള്ളി​യത്.

അതേസമയം, കേസിൽ ഒന്നാംപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകും. മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ പ്രതീഷ് ചാക്കോയുടെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചതു രേഖപ്പെടുത്തിയ കോടതി, ഹർജി നടപടി തീർപ്പാക്കിയിരുന്നു. നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നു സുനിൽ പൊലീസിനു മൊഴി നൽകിയിരുന്നു.

നിലവിൽ പ്രോസിക്യൂഷൻ നൽകിയിട്ടുള്ള രേഖകൾ പ്രകാരം ഹർജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. അതിനാൽ മുൻകൂർ ജാമ്യഹർജിക്കു പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ