Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

നടിയെ ആക്രമിച്ച കേസ്: കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പൊലീസ് റെയ്‌ഡ്

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Ganesh Kumar

കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പൊലീസ് റെയ്‌ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസാണ് പരിശോധന നടത്തുന്നത്. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് പരിശോധന. ഗണേഷ് കുമാറിന്റെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപിന്റെ വീട്ടിലും പൊലീസ് പരിശോധന നടക്കുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നടപടി.

Read Also; ഗണേഷ് കുമാറുമായുള്ളത് വ്യക്തിപരമായ ബന്ധം; ശരണ്യ മനോജിന്റെ ആരോപണം തള്ളി സോളാർ കേസ് പരാതിക്കാരി

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് കോട്ടത്തലയ്ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രദീപിനെതിരായ കേസ്. കേസിലെ എട്ടാംപ്രതിയായ ദിലീപിനെതിരെ മൊഴി നൽകിയാൽ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാൽ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകൾ ലഭിച്ചതോടെയാണ് വിപിൻലാൽ പൊലീസിൽ പരാതിപ്പെട്ടത്. സെപ്റ്റംബർ 24, 25, 26 തിയതികളിലാണ് മൂന്ന് ഭീഷണിക്കത്തുകൾ ലഭിച്ചത്. സെപ്റ്റംബർ 26നാണ് പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attacked case kb ganesh kumar mla raid

Next Story
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്; 6151 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com