കൊ​ച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാമതും ഹൈക്കോടതി തളളി. അറസ്‌റ്റിലായി 50-ാം ദിവസമാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. വാ​ദി-​പ്ര​തി ഭാ​ഗ​ങ്ങ​ളു​ടെ വാ​ദം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ർ​ജി​യി​ൽ ഇന്ന് വി​ധി​യെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്കു ഹൈ​ക്കോ​ട​തി എ​ത്തി​യ​ത്.

ദിലീപ് പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുളള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

നടിയെ ഉപദ്രവിച്ച കേസിൽ 11-ാം പ്രതിയാണ് ദിലീപ്. കേസിലെ മുഖ്യപ്രതി സുനിൽ കുമാറുമായി (പൾസ സുനി) ഗൂഢാലോചന നടത്തിയെന്നതാണ് ദിലീപിനെതിരായ കുറ്റം. കേ​സി​ൽ ദി​ലീ​പി​നു പ​ങ്കു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ മു​ദ്ര​വ​ച്ച ക​വ​റി​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ രാ​ഷ്ട്രീ​യ, പൊ​ലീ​സ് സ്വാ​ധീ​ന​ങ്ങ​ളു​ള്ള കിംങ് ല​യ​റാ​ണു (രാ​ജ നു​ണ​യ​ൻ) ദി​ലീ​പെ​ന്നു പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

തന്നെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടന്നെന്നും കേസില്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപിന്റെ പ്രധാന വാദം. ഒട്ടേറെ കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയെന്ന ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ദിലീപിനെ കുറ്റക്കാരനാക്കാൻ ആകില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തെങ്കിലും ദിലീപും പള്‍സര്‍ സുനിയും ഈ ഫോണുപയോഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് ദിലീപിനെതിരെ തിരക്കഥ എഴുതുകയാണ്. എഡിജിപി ബി.സന്ധ്യ കേസില്‍ അനാവശ്യമായി ഇടപെട്ടു. ചോദ്യം ചെയ്യലിനോട് ദിലീപ് പൂര്‍ണമായി സഹകരിച്ചു, തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ജാമ്യം ലഭിക്കുന്നതിനായി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള വാദിച്ചത്. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെയും കാവ്യ മാധവന്റെയും വാദത്തെ പൂർണമായി പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു.

കേസില്‍ മുഖ്യ സൂത്രധാരനായ ദിലീപിനെ ജയിലിന് പുറത്ത് വിട്ടാല്‍ അത് കേസന്വേഷണത്തെ ബാധിക്കും. സിനിമയുടെ സമസ്ത മേഖലയിലും സ്വാധീനവും രാഷ്ട്രീയ സാമൂഹിക മേഖലയില്‍ ബന്ധങ്ങളുമുള്ള ദീലിപിന് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കഴിയുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ