കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിപിൻ ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മറ്റന്നാൾ വിചാരണ കോടതിയിൽ ഹാജരാവണം. വിചാരണ കോടതി പുറപ്പെടുവിച്ച വാറന്റ്‌ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജാമ്യം അനുവദിച്ചത്.

കസ്റ്റഡിയിൽ വയ്ക്കേണ്ട മാപ്പ് സാക്ഷി ജാമ്യത്തിലാണെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയാക്കിയ വിപിൻ ലാലിന് മറ്റൊരു കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചിതനായത്.

Read More: ഓൺലൈൻ പന്തയം: കോഹ്‌ലി, അജു വർഗീസ്, തമന്ന എന്നിവർക്ക് ഹൈക്കോടതി നോട്ടീസ്

വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. നിലവിലുള്ള ജഡ്‌ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.