scorecardresearch
Latest News

പൾസർ സുനിയെ പൊലീസ് മർദ്ദിക്കുന്നു എന്ന് ആരോപണം, കസ്റ്റഡി റദ്ദാക്കാൻ അപേക്ഷ നൽകി

ഈ കേസ് നാളെ കോടതി പരിഗണിക്കും

ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നു എന്ന് സുനിയുടെ അഭിഭാഷകൻ. സുനിയുടെ ശരീരം മുഴുവൻ വേദനയുണ്ടെന്നും പൊലീസ് പീഡിപ്പിക്കുന്നുണ്ടെന്നും കാണിച്ച് സുനിയുടെ അഭിഭാഷകൻ കസ്റ്റഡി റദ്ദാക്കാൻ അപേക്ഷ സമർപ്പിച്ചു. കാക്കനാട് മജിസ്ട്രേട്ട് കോടതി അപേക്ഷ ഫയലിൽ സ്വീകരിച്ചു. കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഈ കേസ് നാളെ കോടതി പരിഗണിക്കും.

വ്യാഴാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് പൊലീസ് തന്നെ മർദിച്ചുവെന്ന രീതിയിൽ പൾസർ സുനി മൊഴി നൽകിയത്. വെളിപ്പെടുത്തൽ നടത്തിയതിന് താൻ അനുഭവിക്കുകയാണ് എന്നും തന്റെ മരണമൊഴി എടുക്കണമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൾസർ സുനിയെ അഞ്ചു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കാക്കനാടു ജില്ലാ ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് കഴിഞ്ഞ ദിവസം സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യൽ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack pulsar sunis lawyer complaints suni is been beaten by police in custody