കൊച്ചി: നടിയെ ആക്രമിച്ചതിനുശേഷം പൾസർ സുനിയെത്തിയ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. എറണാകുളത്തെ പൊന്നുരുന്നിക്കു സമീപമുള്ള സുനിയുടെ സുഹൃത്ത് പ്രിയേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. സംഭവദിവസം രാത്രി സുനി ഈ വീടിന്റെ മതിൽ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Read More: രക്ഷപ്പെടും മുൻപ് സുനി കൊച്ചിയിൽ ഒരാളുമായി കൂടിക്കാഴ്ച നടത്തി; സിസിടിവി ദൃശ്യം പുറത്ത്

രണ്ടു സിഐമാർ ഉൾപ്പെടെ ഏഴു പൊലീസുകാരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും സ്മാർട് ഫോൺ കവർ, മെമ്മറി കാർഡ്, സിം കാർഡ്, ടാബ്‌ലെറ്റ് എന്നിവ കണ്ടെടുത്തതായാണ് വിവരം.

പ്രിയേഷിന്റെ വീട്ടിൽ രാത്രി എത്തിയെങ്കിലും അയാളെ കാണാൻ സാധിച്ചില്ലെന്ന് സുനി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിയേഷിനെ ചോദ്യം ചെയ്തങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് പ്രിയേഷിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ