ആലുവ: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ഗൂഡാലോചനയിൽ ദിലീപിന്റെയും നാദിർഷായുടെയും പങ്കാളിത്തത്തെക്കുറിച്ചു അന്വേഷിക്കുന്നതിന്റെ ഭാഗാമായാണ് ചോദ്യം ചെയ്യൽ. സിനിമ മേഖലയിലുള്ളവരെ ആലുവ പോലീസ്‌ ക്ലബ്ബിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുമെന്നാണ് സൂചന. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഇതിനിടെ ഫോൺ വിളിക്കേസിൽ സുനിൽ കുമാറിനെയും സഹ തടവുകാരായ വിഷ്ണു, വിപിൻ ലാൽ, സുനിൽ എന്നിവരെയും ഇന്നും ചോദ്യം ചെയ്യും. ജയിലിൽ നിന്നും കത്തെഴുതിയ വിപിൻ ലാൽ, സുനിൽ കുമാറിന്റെയും ജയിലൽ അധികൃതരുടേയും പ്രേരണയാലാണ് കത്ത് എഴുതിയത് എന്ന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പൾസർ സുനി പറഞ്ഞതെല്ലാം സത്യമാണ് എന്നാണ് വിഷ്ണു നൽകിയിരിക്കുന്ന മൊഴി. ഇവർ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് സാധ്യത.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ