Latest News

ചോദ്യം ചെയ്യല്‍ അവസാനിച്ചുവെന്ന് സൂചന; ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തത് പത്ത് മണിക്കൂറോളം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനോട് ചോദിക്കുമെന്നാണ് സൂചന

dileep, actress attack case

കൊച്ചി: നടൻ ദിലീപനെയും ചോദ്യം ചെയ്യുന്നത് അവസാനിച്ചുവെന്ന് സൂചന രാത്രി 10.30 മണിയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. 10 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നുവെന്നാണ് സൂചന. ചോദ്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യുന്ന മുറിയിൽ നിന്നും പുറത്തുവന്നതാണ് ചോദ്യം ചെയ്യൽ അവസാനിച്ചുവെന്ന സൂചന നൽകുന്നത്.

ആലുവയിലെ പൊലീസ് ക്ലബിൽ വച്ചാണ് ദിലീപിന്റെയും നാദിർഷയുടെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെയും മൊഴി എടുക്കുന്നത്. എഡിജിപി ബി.സന്ധ്യയുടെയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് മൊഴിയെടുക്കുന്നത്. ഉച്ചയ്ക്ക് 12.30ഓടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാത്രി 8.50 ഓടെയാണ് പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന മുറിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.

താൻ നൽകിയ ബ്ലാക്മെയിൽ പരാതിയിൽ മൊഴി നൽകാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതിൽ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനോട് ചോദിക്കുമെന്നാണ് സൂചന. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.

നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്നാണ് കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. സഹതടവുകാരൻ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനിൽ കുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണ സംഘം ദിലീപിനോട് ചോദിച്ചേക്കും.

അതിനിടെ, മാധ്യമ വിചാരണയ്ക്ക് നിന്നു തരില്ലെന്ന് ദിലീപ് പറഞ്ഞു. പറയാനുളളത് പൊലീസിനോട് പറയും. പറയാനുളളത് കോടതിയേയും അറിയിക്കുമെന്നു ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബിൽ മൊഴി നൽകാൻ എത്തുന്നതിനു മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack police will question actor dileep

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express