കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചു. നാദിര്‍ഷാ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് അന്വേഷണ ഏജന്‍സിക്ക് സംശയമുള്ളതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടേണ്ടതുണ്ടോ എന്ന നാദിര്‍ഷ നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനില്‍ നിന്നാണ് നാദിര്‍ഷ നിയമോപദേശം തേടിയത്.

നാദിര്‍ഷ നേരത്തെ പറഞ്ഞ പല കാര്യങ്ങളും കളവാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്ന് കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

അതേ സമയം, തനിക്ക് അസിഡിറ്റിയുടെ പ്രശ്‌നമുണ്ടെന്നും, നെഞ്ചുവേദനയെ തുടര്‍ന്ന് താന്‍ ആശുപത്രിയിലാണെന്നും നാദിര്‍ഷ പൊലീസിനെ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് നെഞ്ചുവേദനയെന്ന കാരണത്താല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആലുവ പോലീസ് ക്ലബ്ലിലേക്ക്  വിളിച്ച് വരുത്തി ചോദ്യംചെയ്യാനായിരുന്നു പോലീസിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ