നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിന്റെ വിശദാശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഹെക്കോടതിയിലെ ഡിജിപി ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ന​ടി​ക്കെ​തി​രാ​യി ദി​ലീ​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം.

കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള രേ​ഖ​ക​ൾ ല​ഭി​ക്കാ​ൻ പ്ര​തി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു കാ​ട്ടി​യാ​ണ് ന​ട​ൻ ദി​ലീ​പ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം പോ​ലീ​സ് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പും ന​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. എന്നാൽ ഇത് നൽകാനാകില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ