ആലുവ: നടിയെ ആക്രമിച്ചകേസിൽ പ്രതിയായ ദിലീപിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായാണ് പൊലീസ് ദീലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറി എന്നാണ് പൾസർ സുനിയ നൽകിയ മൊഴി. പൊലീസ് തിരയുന്ന സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ വഴിയാണ് മൊബൈൽ ഫോൺ ദീലിപിന് കൈമാറിയത് എന്നാണ് പൊലീസിന്റെ കണക്ക്കൂട്ടൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ