ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരുടെ മൊഴി എടുക്കുന്നു. ആലുവ പൊലീസ് ക്ലബിൽ വെച്ചാണ് മൊഴി എടുക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരം സിദ്ദിഖിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടൻ ദിലീപിനെ ദീർഘ മണിക്കൂറുകൾ ചോദ്യം ചെയ്ത ദിവസം സിദ്ദിഖ് പൊലീസ് ക്ലബിൽ എത്തിയത് വലിയ വാർത്തയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞിരുന്നു. കേസിൽ പിടിയിലായ പള്‍സര്‍ സുനി അടക്കമുളള പ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കിപ്പോഴായിരുന്നു പ്രതികരണം. പ്രതികളെല്ലാവരും കുടുങ്ങിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു സുനിയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ