എറണാകുളം: കൊച്ചിയിൽ ലൈംഗീകമായി ആക്രമിക്കപ്പെട്ട പ്രമുഖ നടിയെ അപമാനിച്ചു എന്ന പരാതിയിൽ നടൻ അജു വർഗീസിന് എതിരെ കേസ് എടുത്തു. നടിയുടെ പേര് വെളിപ്പെടുത്തി അജു വർഗീസ് ഫെയിസ് ബുക്കിൽ​ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്ന് വന്നത്. എന്നാൽ പിന്നീട് തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റ്പറഞ്ഞ് അജു വർഗീസ് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഇയാൾക്ക് എതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് അജു വർഗീസിന് എതിരെ കേസ് എടുത്തിരിക്കുന്നത്.

എറണാകുളം സ്വദേശിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കളമശ്ശേരി സിഐ ആണ് അജുവിന് എതിരെ കേസ് എടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചാണ് അജു വര്‍ഗീസ് പോസ്റ്റിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ