ആലുവ: നടിയെ ആക്രമിച്ച സംഭവത്തിൽ അത്യന്തം നാടകീയ സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ഒരു സിനിമ താരത്തെ ഇത്രയും മണിക്കൂർ ചോദ്യം ചെയ്യുന്നത് കേരളത്തിൽ​ ഇത് ആദ്യമാണ്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽത്തന്നെയാണ് ദിലീപിനെ ചോദ്യം ചെയ്തത് എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ താൻ നൽകിയ ബ്ലാക്ക് മെയിലിങ് പരാതിയിലാണ് ചോദ്യം ചെയ്തത് എന്നും സത്യം പുറത്ത് വരണ്ടേത് തന്റെ ആവശ്യമെന്നും ദിലീപ് പറഞ്ഞു.

ഇന്നലെ നടന്ന സംഭവവികാസങ്ങൾ ഇങ്ങനെ-

# പുലർച്ച തേനിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ദിലീപ് വീട്ടിൽ എത്തുന്നു

# ബ്ലാക്ക് മെയിലിങ് പരാതിയിൽ മൊഴി​ നൽകാൻ ദിലീപ് പോകുമെന്ന് സൂചന ഉണ്ടായിരുന്നു.

# ഇതിനിടെ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് ദിലീപിനെയും നാദിർഷയെയും ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തുന്നു.

# 12.10 ന് ദിലീപ് പൊലീസ് ക്ലബിലേക്ക് പുറപ്പെടുന്നു, വീടിന് പുറത്ത് വച്ച് മാധ്യമങ്ങളോട് കുറച്ച് വാക്കുകൾ
” മാധ്യമ വിചാരണയ്ക്ക് താൻ തയാറല്ല, പറയേണ്ടതെല്ലാം പൊലീസിനോടും കോടതിയോടും പറയാമെന്നും ദിലീപ്”

# 12.20 ന് നാദിർഷ പൊലീസ് ക്ലബിന് മുന്നിൽ എത്തി ദിലീപിനായി കാത്ത് നിൽക്കുന്നു

# 12.30 ന് ദിലീപും പൊലീസ് ക്ലബിൽ എത്തിയതോടെ ഇരുവരും ഒന്നിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോയി

# 1.00 മണിയോടെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തുന്നു

# 2 മണിക്കൂറിനുള്ളിൽ മടങ്ങാമെന്നെ താരങ്ങളുടെ കണക്ക് കൂട്ടൽ തെറ്റുന്നു. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുമായി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ നടത്തുന്നു, എഡിജിപി ബി.സന്ധ്യ, ആലുവ റൂറൽ എസ്.പി എ.വി.ജോർജ്, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബി​ജു പൗ​ലോ​സ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ

# വൈകിട്ട് 3.45 ന് ചായ കുടിക്കാനായി 15 മിനിറ്റ്​ ഇടവേള , 4 മണിക്ക് ചോദ്യം ചെയ്യൽ വീണ്ടും ആരംഭിച്ചു

# ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നുണ്ട് എന്ന വാർത്തകൾ പുറത്ത് വരുന്നു. ദിലീപിനെയും, നാദിർഷയെയും ഒരുമിച്ചും അല്ലാതെയും ചോദ്യം ചെയ്തു. അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്തു.

# 9.00 മണിയോടെ ദിലീപിനും നാദിർഷയ്ക്കും പൊലീസിന്രെ വക അത്താഴം

# 10.30 ന് ഫോണിന്റെ ചാർജറും, പവർ ബാങ്കും ആവശ്യപ്പെടുന്നു

# 12 മണിയോടെ നടൻ സിദ്ദിഖും നാദിർഷയുടെ സഹോദരൻ സമദ് എന്നിവർ ആലുവ പൊലീസ് ക്ലബിലേക്ക് എത്തുന്നു, പക്ഷെ ഇരുവരെയും പൊലീസ് ക്ലബിലേക്ക് കടത്തി വിടുന്നില്ല. ഇത്രയും വൈകിയില്ലേ സുഹൃത്തിന് എന്ത് പറ്റി എന്ന് അറിയാൻ വന്നതാണെന്ന് സിദ്ദിഖ്

# 12. 30 ഓടെ നാദിർഷയെ കാണാൻ സമദിനെ അനുവദിച്ചു

# 1.05 ഓടെ ദിലീപും നാദിർഷയും പുറത്തേക്ക്, ക്ഷീണിച്ച കണ്ണുകളുമായി ദിലീപ്, മുഖത്ത് ചിരി നിലനിർത്തി നാദിർഷയും, എല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ട്, വിശദമായി മൊഴി നൽകി, ആത്മവിശ്വാസമുണ്ട് എന്നും ദീലീപിന്റെ വാക്കുകൾ. കൂടുതൽ​ ഒന്നും പറയാതെ ദിലീപ് മടങ്ങി.

# 1.30 ന് ആലുവ റൂറൽ എസ്പി പുറത്തേക്ക് വരുന്നു, വിശദമായി ചോദ്യം ചെയ്തു, ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്നും എ.വി.ജോർജ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ