കൊച്ചി: ഒരാള്‍ വെറുതെ പറയുന്നത് വധഗൂഢാലോചന ആകുമോയെന്ന് നടന് ദിലീപിനെതിനായ വധഗൂഢാലോചന കേസില്‍ ഹൈക്കോടതി. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടയെന്നും കോടതി ചോദിച്ചു.
എന്നാല്‍ ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്നും വധഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു. ബാലചന്ദ്രകുമാര്‍ ഓഡിയോയും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് അറിയിച്ചു.
അങ്ങനെയെങ്കില്‍ ബാലചന്ദ്രകുമാറിനെ എന്തുകൊണ്ട് പ്രഥമ വിവരദാതാവ് ആക്കിയില്ലെന്നു ജസ്റ്റിസ് സിയാദ് റഹ്മാന് ചോദിച്ചു. എന്നാൽ അത് നിർബന്ധമല്ലെന്നായിരുന്നു ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജി നൽകിയ മറുപടി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേസിന്റെ പേരില്‍ പീഡനമാണെന്നു ദിലീപ് കോടതിയെ അറിയിച്ചു. 87 വയസുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പൊലീസ് കയറിയിറങ്ങി. തന്റെ വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തുകയാണു പൊലീസ്. തനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തെ കൂട്ടത്തോടെ പ്രതിയാക്കിയിരിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.
Also Read: ബലാത്സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് അഗര്‍വാളാണ് ഇന്നു ദിലീപിനുവേണ്ടി ഹാജരായത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അതേ ഉദ്യോഗസ്ഥര്‍ തന്നെ ഗൂഢാലോചന കേസ് അന്വേഷിക്കുന്നത് വളരെ അസാധാരണമാണെന്നും ഇത് ദുരുദ്ദേശ്യം സംബന്ധിച്ച സൂചനയായിരിക്കാമെന്നും അഗര്‍വാള്‍ വാദിച്ചു. ന്യായമായ വിചാരണ മാത്രമല്ല, നീതിയുക്തമായ അന്വേഷണവും പ്രതിയുടെ അവകാശമാണെന്നും നിയമവാഴ്ചയുടെ അവിഭാജ്യ ഘടകമാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ദിലീപിന്റെ വസതിയില്‍ നടന്ന റെയ്ഡ് ഇത് ഈ കേസിന്റെ ഭാഗമല്ലെന്നും 2017 ലെ കേസിലാണെന്നും ഡിജിപി കോടതിയെ അറിയിച്ചു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ തങ്ങളുടെ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാന്‍ ആദ്യം വിസമ്മതിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ നാളെയും വാദം തുടരും.
അതിനിടെ, വധഗൂഢാലോചനാ കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയാണെന്നു ക്രൈംബാഞ്ച് എസ്പി മോഹനചന്ദ്രന് പറഞ്ഞു. ശരത് ആറാം പ്രതിയാണെന്നു പറഞ്ഞ ക്രൈംബ്രാഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായശേഷം അറസ്റ്റുണ്ടാകുമെന്നും വ്യക്തമാക്കി. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനെയും ഉടന്‍ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്.