ആലുവ: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം രമ്യ നമ്പീശന്റെ മൊഴി എടുത്തു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി രമ്യയെ ആലുവ പോലീസ് ക്ലബിലേക്ക് അന്വേഷണ സംഘം വിളിച്ചുവരുത്തുകയായിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ. സംഭവത്തിന് ശേഷം രമ്യയുടെ വീട്ടിലാണ് ദിവസങ്ങളോളം ഇരയായ നടി താമസിച്ചത്. കേസുമായി ബന്ധപ്പെട്ട് സംവിധായകനും നിർമാതാവുമായ എം.രഞ്ജിത്തിന്‍റെ മൊഴി പോലീസ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു.

കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ