ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടൻ ദിലീപിനെ ദീർഘ മണിക്കൂറുകൾ ചോദ്യം ചെയ്ത ദിവസം സിദ്ദിഖ് പൊലീസ് ക്ലബിൽ എത്തിയത് വലിയ വാർത്തയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനകൂലമായ നിലപാടാണ് സിദ്ദിഖ് സ്വീകരിച്ചു പോരുന്നത്. ദിലീപിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു സിദ്ദിഖ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ എന്തിനാണ് ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്ന് ചോദിച്ചും സിദ്ദിഖ് രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ