ആലുവ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കായുള്ള തിരച്ചിൽ അന്വേഷണ സംഘം ഊർജ്ജിതമാക്കി. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ അപ്പുണ്ണിയെ പൊലീസിന് കസ്റ്റഡിയിൽ എടുത്തേ മതിയാകു. അപ്പുണ്ണിക്ക് വേണ്ടി വിവിധ ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇയാളെ വലയിലാക്കാനായി പ്രത്യേക സംഘം തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

അപ്പുണ്ണിയുടെയും ദിലീപിന്റെയും മൊഴികൾ തമ്മിലുള്ള വൈരുദ്ധ്യമാണ് കേസിൽ ദിലീപിനെ കുരുക്കിയത്. പൾസർ സുനിയെ അറിയില്ലായിരുന്നു എന്ന് ദിലീപ് പറഞ്ഞെങ്കിലും അപ്പുണ്ണി മറ്റൊരു മൊഴിയാണ് നൽകിയത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസിന് പദ്ധതിയുണ്ട്. പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഇപ്പോൾ ഇയാൾ ഒളിവിലാണ്. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ചയായിരിക്കും ഹൈക്കോടതി വിധി പറയുക.

കേസിലെ നിർണ്ണായക തൊണ്ടി മുതലായ മൊബൈൽ കണ്ടെത്താനും പൊലീസ് ശ്രമം നടത്തുന്നുണ്ട്. നടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ദിലീപിന് കൈമാറി എന്നാണ് സുനിൽകുമാറിന്റെ മൊഴി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ