ആലുവ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം. കേസിൽ തൃശ്ശൂർ സ്വദേശികളുടെ രഹസ്യമൊഴി എടുത്തു. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത് എന്ന് തെളിയിക്കാൻ കഴിയുന്ന മൊഴികളാണ് ഇവർ നൽകിയത് എന്നാണ് സൂചന. കാലടി കോടതിയിൽ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ ദിലീപിന് എതിരെ പൊലീസ് തയ്യറാക്കിയ 19 തെളിവുകൾക്ക് പുറമെയാണ് ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ