തിരുവനന്തപുരം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി​പ​റ​യും. ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ഹ​ർ​ജി വി​ധി പ​റ​യാ​നാ​യി മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ 15ന് ​അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ കെ. ​രാം​കു​മാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേസിൽ ഗൂഢാലോചനക്കുറ്റത്തിനു അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം ഇന്നലെ പൂർത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിധി പറയാനാണ് മാറ്റിയത്. പ്രതി സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസ് പറയുന്ന ഗൂഢാലോചനകൾക്ക് തെളിവില്ല. സുനിയും ദിലീപും തമ്മിൽ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാൻ സാക്ഷികളില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദങ്ങൾ നിരത്തി. അന്വേഷണവുമായി എപ്പോൾ വേണമെങ്കിലും സഹകരിക്കാൻ ദിലീപ് തയാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അതേസമയം, നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.∙ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ട്. പൾസർ സുനി നാലുതവണ ദിലീപിനെ കണ്ടുവെന്നും ഫോണിലും ബന്ധപ്പെട്ടുവെന്നും പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തി. സുനി ജയിലിൽനിന്ന് വിളിക്കുമ്പോൾ ദിലീപും മാനേജർ അപ്പുണ്ണിയും ഒരേ ടവർ പരിധിയിലായിരുന്നു. ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യണം. ഇതിനായി കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പൾസർ സുനി ദിലീപിനയച്ച കത്ത് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ