Latest News
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

നാദിർഷയ്ക്ക് ഇന്ന് നിർണ്ണായക ദിനം, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

എറണാകുളം: യുവനടി അക്രമിക്കപ്പെട്ട കേസിൽ നാദിർഷയ്ക്ക് ഇന്ന് നിർണ്ണായക ദിനം. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നാദിർഷ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം താരത്തെ ഒരിക്കൽക്കൂടി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ താരത്തിന് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ ദിലീപിനെതിരെ മൊഴി നൽകാത്തതിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് നാദിർഷ ആരോപിക്കുന്നു. നെഞ്ചുവേദനയെത്തുടർന്ന് നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ തന്നെയാണ് […]

എറണാകുളം: യുവനടി അക്രമിക്കപ്പെട്ട കേസിൽ നാദിർഷയ്ക്ക് ഇന്ന് നിർണ്ണായക ദിനം. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നാദിർഷ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണ സംഘം താരത്തെ ഒരിക്കൽക്കൂടി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ താരത്തിന് നോട്ടീസ് നൽകുകയും ചെയ്തു.

എന്നാൽ ദിലീപിനെതിരെ മൊഴി നൽകാത്തതിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് നാദിർഷ ആരോപിക്കുന്നു. നെഞ്ചുവേദനയെത്തുടർന്ന് നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ തന്നെയാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ ദിലീപിന്റെ അടുത്ത ചങ്ങാതിയും കേസിൽ പ്രതിയാകും എന്ന് ഉറപ്പാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress attack high court will decide upon nadirshas anticipatory bale application

Next Story
മലയാളി വിദ്യാര്‍ത്ഥിനി ഗോവയിലെ ബീച്ചില്‍ മുങ്ങിമരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com