എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്രെ അടുത്ത സുഹൃത്തും സംവിധായകനും നടനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി 13ന് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന 13ന് പ്രോസിക്യൂഷനോട് നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേ​​​സി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​നെ തു​​​ണ​​​യ്ക്കു​​​ന്ന രീ​​തി​​യി​​ൽ തെ​​​റ്റാ​​​യ മൊ​​​ഴി ന​​​ൽ​​​കാ​​​നാ​​​ണ് പോ​​​ലീ​​​സ് വീ​​​ണ്ടും വി​​​ളി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു നാ​​​ദി​​​ർ​​​ഷ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വ്യക്തമാക്കിയിരിക്കുന്നത്. അ​​​റ​​​സ്റ്റു ചെ​​​യ്യു​​​മെ​​​ന്നു പോ​​​ലീ​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്. ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ്ദം മൂ​​​ലം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണെന്നും നാദിർഷ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ