തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായ ചലച്ചിത്ര താരം ദിലീപിന് എതിരെ വീണ്ടും അന്വേഷണം. കുമരകത്ത് സർക്കാർ ഭൂമി കയ്യേറിയെന്ന ആരോപണത്തെതുടർന്നാണ് റവന്യു വകുപ്പ് ദിലീപിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദേശപ്രകാരമാണ് ദിലീപിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കുമരകത്തെ ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം ജില്ലാ കലക്ടർക്ക് നിർദേശം നൽകി.

നേരത്തെ ചാലക്കുടിയിൽ സർക്കാർ ഭൂമി കയ്യേറിയാണ് ദിലീപ് ഡി സിനിമാസ് തിയറ്റർ നിർമ്മിച്ചത് എന്ന് ആരോപണം​ ഉയർന്നിരുന്നു. ദിലീപിന്റെ ചാലക്കുടിയിലെ ഭൂമി ഇടപാടിനെകുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഡി സിനിമാസ് തിയറ്ററിനെതിരായ ഭൂമി കയ്യേറ്റ ആരോപണം അന്വേഷിക്കണമെന്ന് ചാലക്കുടി മുനിസിപ്പല്‍ കൌണ്‍സില്‍ ശുപാര്‍ശ നല്‍കി. ആധാരത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

Read More : ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുളള ഫെയ്സ്ബുക്ക് പോസ്റ്റ്; റിമ കല്ലിങ്കലിനെതിരെ പരാതി

വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ ച​മ​ച്ചാ​ണ് ദി​ലീ​പ് സ്ഥ​ലം വാ​ങ്ങി​യ​തെ​ന്നും ഇ​തി​നാ​യി 2014ല്‍ ന​ഗ​ര​സ​ഭ ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. അഞ്ച് ലക്ഷം രൂപ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് ദിലീപ് സംഭാവനയായി നല്‍കിയെന്ന് എല്‍ഡിഎഫ് ആരോപിച്ചു. കൂടാതെ 20 ലക്ഷം രൂപയാണ് ദിലീപ് കൈക്കൂലി നല്‍കിയതെന്നും ആരോപണമുണ്ട്.

ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി-​സി​നി​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൈ​യേ​റ്റ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​വാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ചാ​ല​ക്കു​ടി​യി​ൽ ഡി-​സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഒ​രേ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ന്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഓ​ഫീ​സ് ജി​ല്ലാ കല​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടുണ്ട്.

Read More : ‘എല്ലാം ആലുവ ജയിലിലെ വിഐപി പറയട്ടെ’; പള്‍സര്‍ സുനി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ