എറണാകുളം: ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ച്കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ് പുറത്ത്. ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളുവെന്നും കോടതി വ്യക്തമാക്കി.

ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന്‌ അര്‍ഹതില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തിലായിരുന്നു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളുവെന്ന് കോടതി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.