ആലപ്പുഴ: നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കരുതുന്നില്ലെന്ന് നടൻ വിനായകൻ. സിനിമയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി കഴിഞ്ഞാൽ മലയാള സിനിമയ്ക്കു നല്ലകാലം വരും. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ സങ്കടമുണ്ടെന്നും വിനായകൻ പറഞ്ഞു. ദിലീപിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 65ആമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ