എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് ഹൈക്കോടതിയിൽ ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കും. പു​തി​യ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള മു​ഖേ​നയാണ് ദിലീപ് ജാ​മ്യ​ത്തി​നാ​യി വീ​ണ്ടും ഹൈ​ക്കോ​ട​തി​യിൽ എത്തുന്നത്. അതേ സമയം ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം തികയുകയാണ്. ജൂലൈ 10 നാണ് കേരളത്തെ ഞെട്ടിച്ച് ആ അറസ്റ്റ് ഉണ്ടായത്.

ജാ​മ്യാ​പേ​ക്ഷ ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​താ​യും ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന പ​ക്ഷം അ​പേ​ക്ഷ ഇ​ന്നു ത​ന്നെ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യാതെ ജാമ്യം നൽകുന്നത് ഉചിതമല്ലെന്നായിരുന്നു കഴിഞ്ഞ തവണ പ്രോസിക്യൂഷൻ വാദിച്ചത്. ഈ​ വാദത്തെ കോടതി ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പുണി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി കഴിഞ്ഞതിനാൽ തനിക്ക് ജാമ്യം നൽകണമെന്ന് ദിലീപ് ആവശ്യപ്പെടും. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും ദിലീപ് കോടതിയെ അറിയിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ