അ​ങ്ക​മാ​ലി: പൊലീസിനെതിരെ പരാതിയുമായി ദിലീപ് അങ്കമാലി കോടതിയിൽ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ത​നി​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു ചോ​ർ​ത്തി ന​ൽ​കി​യെ​ന്നാണ് ദിലീപിന്റെ പരാതി. കു​റ്റ​പ​ത്രം കോ​ട​തി പ​രി​ഗ​ണി​ക്കും മു​ന്പ് ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നെ​ന്നും ഇ​ത് ത​നി​ക്കെ​തി​രാ​യ പോ​ലീ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ദി​ലീ​പ് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി​യു​ള്ള അ​നു​ബ​ന്ധ കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ദി​ലീ​പി​ന്‍റെ മു​ൻ​ഭാ​ര്യ മ​ഞ്ജു​വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ 355 പേ​ർ സാ​ക്ഷി​ക​ളാ​യ കേ​സി​ൽ ആ​കെ 12 പ്ര​തി​ക​ളു​ണ്ട്. ന​ടി​യോ​ടു ദി​ലീ​പി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. മ​ഞ്ജു​വാ​ര്യ​രു​മാ​യു​ള്ള ആ​ദ്യ​വി​വാ​ഹം ത​ക​ർ​ന്ന​തി​നു പി​ന്നി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യാ​ണെ​ന്നു ദി​ലീ​പ് വി​ശ്വ​സി​ച്ചി​രു​ന്നെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.