കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും. രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം രേഖകളും തെളിവുകളും ദിലീപിന് കൈപ്പറ്റാനാകും.

കേസിലെ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയ്യാറാക്കിയാണ് സത്യവാങ്മൂലം നല്‍കുന്നത്. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളൊഴികെ മറ്റു സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നല്‍കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അഞ്ചിന് പരിഗണിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ