ആലുവ: നടിയെ ആക്രമിച്ച സംഭവത്തിൽ തന്നെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ മൊഴി നൽകാനാണ് എത്തിയത് എന്ന് പറഞ്ഞ ദിലീപ് പ്രതീക്ഷിച്ച സംഭവമല്ല ആലുവ പൊലീസ് ക്ലബിൽ നടന്നത്. 13 മണിക്കൂർ നീണ്ട മാരത്തോൺ ചോദ്യം ചെയ്യൽ, ഒറ്റയ്ക്ക് ഇരുത്തിയും, മാനേജർക്ക് ഒപ്പമിരുത്തിയും നീണ്ട ചോദ്യം ചെയ്യൽ. പുലർച്ചെ 1.05 ന് പൊലീസ് ക്ലബിൽ നിന്ന് പുറത്ത് വരുമ്പോൾ ദിലീപ് ക്ഷീണിതനായിരുന്നു. വിശദമായി മൊഴി നൽകി എന്നും തന്റെ ബ്ലാക്ക്മെയിലിങ്ങ് പരാതിയിലും നടിയെ ആക്രമിച്ച കേസിലും മൊഴി നൽകി എന്ന് ദിലീപ് പ്രതികരിച്ചു.

ഈ സംഭവത്തിൽ സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ത​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ന​ട​ൻ ദി​ലീ​പ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്തു. ത​നി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ താ​ൻ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട് , ആ​ത്മ​വി​ശ്വാ​സ​മു​ണ്ട് എന്നും ദിലീപ് പറഞ്ഞു. ത​ന്‍റെ പ​രാ​തി​യി​ലെ മൊ​ഴി​യെ​ടു​ക്ക​ലാ​ണ് ന​ട​ന്ന​തെ​ന്ന വാ​ദം ദി​ലീ​പ് ആ​വ​ർ​ത്തി​ച്ചു.

ദി​ലീ​പി​നേ​യും സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യേ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​ക്കു​ശേ​ഷ​മാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ചോദ്യം ചെയ്യല്‍ 12.30 മണിക്കൂര്‍ നീണ്ടു. വിശദമായ മൊഴി നൽകിയിട്ടുണ്ട് എന്നും ഗൂഢാലോചനക്കേസും ബ്ലാക്ക് മെയിൽ പരാതി സംബന്ധിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആവശ്യമെങ്കിൽ ദിലീപിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും റൂറൽ എസ്പി എ.വി ജോർജ്ജ് പറഞ്ഞു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40ഓ​ടെ ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​ക്ക​ലാ​ണ് അ​ർ​ധ​രാ​ത്രി​യി​ലേ​ക്കു നീ​ണ്ട​ത്. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ എ​ഡി​ജി​പി ബി. ​സ​ന്ധ്യ, ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബി​ജു പൗ​ലോ​സാ​ണു മൊ​ഴി​യെ​ടു​ത്ത​ത്. രണ്ട് പേരെയും വെ​വ്വേ​റെ മു​റി​ക​ളി​ൽ ഇ​രു​ത്തി ഒ​റ്റ​യ്ക്കും പി​ന്നീ​ട് ഒ​രു​മി​ച്ചി​രു​ത്തി​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ