തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയിൽ അല്ല എന്ന് ഡിജിപി ടി.പി സെൻകുമാർ. അന്വേഷണ ഉദ്യോഗസ്ഥൻ അറിയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നും. മേൽനോട്ട ചുമതലയുള്ള എഡിജിപി ബി.സന്ധ്യ അന്വേഷണം ഏറ്റെടുക്കുന്നു എന്നും അന്വേഷണ സംഘത്തിന്റെ തലവൻ ദിനേന്ദ്ര കശ്യപ് ആണെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്.

കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്ന് കാണിച്ചാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്. നടിയെ ആക്രമിച്ച കേസ് പുതിയ വിവാദങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് വിരമിക്കാനിരിക്കുന്ന സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയാതെ ഒരു കാര്യവും മുന്നോട്ട് പോകരുത്. പല വിവരങ്ങളും പുറത്തു പോകുന്നുണ്ട്. പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ