scorecardresearch

ദിലീപ് പീഡിപ്പിച്ചാൽ കുഴപ്പമില്ലെന്ന പ്രചാരണത്തിൽ സത്യം ഇല്ല, അപകീർത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം: അഭിഭാഷക ടി.ബി മിനി

രാപ്പകലില്ലാതെ അതിജീവിതയുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന തന്നെ അപകീർത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്ന് അഭിഭാഷക പറഞ്ഞു

രാപ്പകലില്ലാതെ അതിജീവിതയുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന തന്നെ അപകീർത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്ന് അഭിഭാഷക പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dileep

ചിത്രം: ഫേസ്ബുക്ക്

കൊച്ചി: സൈബർ അധിക്ഷേപങ്ങളിൽ കുലുങ്ങില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ദിലീപ് പീഡിപ്പിച്ചാൽ കുഴപ്പമില്ലെന്ന് താൻ പറഞ്ഞതായി ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും അതിൽ സത്യം ഇല്ലെന്നും മിനി ഫേസ്ബുക്കിൽ കുറിച്ചു. തെറ്റിൻ്റെ ആഴവും അപമാനവും പറഞ്ഞതിൻ്റെ തുടർച്ചയായി ആണ് താൻ ഇത് വിശദീകരിച്ചത്. അതിന്റെ ഒരു ഭാഗം മാത്രം അടർത്തി എടുത്ത് ആർമാദിക്കുന്നവരോട് സഹതാപം മതിയെന്നും ടി.ബി മിനി കുറിച്ചു.

Advertisment

"ഞാൻ തന്നെയാണ് ആ പെൺകുട്ടി എന്ന് വിചാരിച്ചു നടക്കുന്ന ഒരാളാണ് ഞാൻ. അതിലപ്പുറം എൻ്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന എന്നെ അപകീർത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണ്" എന്നും മിനി കൂട്ടിച്ചേർത്തു. സൈബർ ആക്രമണങ്ങളിൽ കുലുങ്ങില്ലെന്നും ക്രിമിനൽസിൻ്റെയല്ല കേരള സമൂഹം എന്നും ടി.ബി മിനി വ്യക്തമാക്കി.

Also Read: നടിയെ ആക്രമിച്ച കേസ്: അടൂർ പ്രകാശിന്റെ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നത്, കോൺഗ്രസ് നിലപാടല്ലെന്ന് സണ്ണി ജോസഫ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് എറണാകുളം സെഷൻസ് കോടതി നടനെ കുറ്റവിമുക്തനാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബർ 12ന് വാദം നടക്കും. 

Also Read: ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നൽ; സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. 

Read More: മലയാറ്റൂരിലെ വിദ്യാർഥിനിയുടെ മരണം കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ; കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്

Dileep Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: