scorecardresearch

'വിചാരണക്കോടതി ജഡ്ജിയെ മാറ്റണം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയില്‍

ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്

ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്

author-image
WebDesk
New Update
Actress assault case| dileep| Kerala High Court

ലൈംഗീക അതിക്രമ കേസ്: വാദം മാറ്റി വയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിനും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചു.

Advertisment

വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേസ് കേട്ടാല്‍ നീതി ലഭിക്കില്ലെന്നാണ് അതിജീവിത പറയുന്നത്. ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപിനു കഴിഞ്ഞദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ദിലീപ് തെളിവു നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയും ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി പരിഗണിച്ചത് .

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്. വിചാരണക്കോടതിയുടെ ഉത്തരവ് ശരിയല്ലെന്നും ഹൈക്കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Advertisment

ദിലീപ് തെളിവു നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുണ്ട്. എന്നാലിത് വിചാരണക്കോടതി പരിഗണിച്ചില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തില്‍ പുതിയ തെളിവുകള്‍ കിട്ടിയിട്ടുണ്ടന്നും പ്രോസിക്യൂഷന്‍ ഹർജിയിൽ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് കഴിഞ്ഞമാസം അവസാനം സുപ്രീംകോടതിയെസ സമീപിച്ചിരുന്നു തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നു നിര്‍ദേശം നല്‍കണം, വിസ്തരിച്ചവരെ വീണ്ടും വിചാരണക്കോടതിയില്‍ വിസ്തരിക്കാന്‍ അനുവദിക്കരുത് എന്നിവയാണു ഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന ആവശ്യങ്ങള്‍.

വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതില്‍നിന്നു വിചാരണക്കോടതി ജഡ്ജിയെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും തടസപ്പെടുത്തുന്നുവെന്നാണ് ദിലീപ് ഹര്‍ജിയിലെ ആരോപണം. വിചാരണക്കോടതി ജഡ്ജിക്കു സ്ഥാനക്കയറ്റം ലഭിക്കുന്നതു വരെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നും ദിലീപ് ആരോപിച്ചു.

കേസില്‍ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കെഴിഞ്ഞമാസം 22ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയ കോടതി 22നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പിയുടെ നേര്‍പകര്‍പ്പും മിറര്‍ ഇമേജും അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണു കോടതി സമയം അനുവദിച്ചത്. കൂടുതല്‍ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.

Kerala High Court Actress Case Assault

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: