scorecardresearch

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി സുപ്രീം കോടതി

കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി

Supreme Court, SC Collegium, SC collegium new judges, Appointment of 5 judges
സുപ്രീം കോടതി (ഫയൽ ചിത്രം)

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി. ജൂലൈ 31 നകം വിചാരണ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. ഓഗസ്റ്റ് നാലിനകം വിചാരണ പുരോഗതി സംബന്ധിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ കോടതി ജഡ്ജിയോട് ആവശ്യപ്പെട്ടു.

കേസിന്റെ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിചാരണയുടെ പുരോഗതിയെക്കുറിച്ചുള്ള വിചാരണ കോടതി ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ച് ഓഗസ്റ്റിൽ കേസ് പരിഗണിക്കണമെന്ന് ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.

വിചാരണ കോടതി ജഡ്ജി തന്റെ റിപ്പോർട്ടിൽ എപ്പോഴും മൂന്ന് മാസം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് തങ്ങൾക്ക് മനസിലാകുന്നില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇരുപത്തിനാലര ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണെന്നും ഇത് പൂര്‍ത്തിയാകാന്‍ കുറച്ചു ദിവസം കൂടി വേണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍ ആവശ്യപ്പെട്ടു. സാങ്കേതിക തടസങ്ങള്‍ അടക്കം കാരണമാണ് എതിര്‍ വിസ്താരം നീണ്ടു പോകുന്നതെന്ന്‌ ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

”അപ്പോൾ ജഡ്ജി പറഞ്ഞത് ശരിയാണ്. അദ്ദേഹം ഒരു യന്ത്രമല്ല. മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ആവശ്യപ്പെടുന്നു, വിചാരണ സംബന്ധിച്ച റിപ്പോർട്ടും നൽകണം,” ബെഞ്ച് നിർദേശിച്ചു.

കേ​സി​ന്റെ വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് സുപ്രീം കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് ചോദിച്ചിരുന്നു. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സുപ്രീം കോടതി അനുമതിയും നൽകി. മാത്രമല്ല, മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് ദിലീപ് നൽകിയ സത്യവാങ്മൂലം തള്ളിയ കോടതി സാക്ഷിവിസ്താരത്തിൽ സുപ്രീം കോടതിയും ഹൈക്കോടതിയും ഇടപെടില്ലെന്നും വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case supreme court extends time to complete trial