കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്നു) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയ്ക്കുണ്ടായ അനുഭവം ക്രൂരമെന്ന് കോടതി നിരീക്ഷിച്ചു.
ഇരയുടെ മൊഴി പ്രഥമ ദൃഷ്ട്യാ ഇത് തെളിയിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴിപ്പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതി പരാമര്‍ശം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്.
ആറു വർഷമായി ജയിലിലാണന്നും ദിലീപ് അടക്കമുള്ള മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും സുനിൽ പറഞ്ഞു. വിചാരണ അനന്തമായി നീളുകയാണന്ന് ചൂണ്ടിക്കാട്ടിയാണ് സുനിൽ കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.